Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'എപ്പോൾ നോക്കിയാലും മൊബൈലിൽ; എനിക്ക് സീരിയലാ ഇഷ്ടമെങ്കിൽ ചേട്ടന് സിനിമയും പിള്ളേർക്ക് കാർട്ടൂണും': ലോക് ഡൗണിൽ വീടുകളിലെ നിസാരതർക്കങ്ങൾ പെരുക്കുന്നു; തർക്കം വഷളാകാതെ പുറത്തേക്ക് പോയി രക്ഷപ്പെടാൻ പുരുഷന്മാർക്ക് കഴിയുന്നുമില്ല; വീട്ടിലിരിപ്പായതോടെ കേരളത്തിൽ ഗാർഹിക പീഡനങ്ങൾ ഏറിയെന്നും 27 പരാതികൾ കിട്ടിയെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ മറുനാടനോട്

'എപ്പോൾ നോക്കിയാലും മൊബൈലിൽ; എനിക്ക് സീരിയലാ ഇഷ്ടമെങ്കിൽ ചേട്ടന് സിനിമയും പിള്ളേർക്ക് കാർട്ടൂണും': ലോക് ഡൗണിൽ വീടുകളിലെ നിസാരതർക്കങ്ങൾ പെരുക്കുന്നു; തർക്കം വഷളാകാതെ പുറത്തേക്ക് പോയി രക്ഷപ്പെടാൻ പുരുഷന്മാർക്ക് കഴിയുന്നുമില്ല; വീട്ടിലിരിപ്പായതോടെ കേരളത്തിൽ ഗാർഹിക പീഡനങ്ങൾ ഏറിയെന്നും 27 പരാതികൾ കിട്ടിയെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ മറുനാടനോട്

വിനോദ്.വി.നായർ

കൊല്ലം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കാലയളവിനു ശേഷം ഗാർഹികപീഡനവുമായി ന്ധപ്പെട്ട പരാതികൾ വർദ്ധിക്കുമെന്ന് സംസ്ഥാന വനിതാകമ്മീഷൻ അംഗം ഡോ. ഷാഹിദ കമാൽ. ലോക്ക്ഡൗൺ ആരംഭിച്ച കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇരുപത്തിയേഴോളം പരാതികൾ വനിതാകമ്മീഷന് ലഭിച്ചതായും ഷാഹിദ കമാൽ വെളിപ്പെടുത്തി. ഗാർഹികപീഡനപരാതികൾ വർദ്ധിക്കുന്നുവെന്ന ദേശീയ വനിതാകമ്മീഷൻ അദ്ധ്യക്ഷരേഖ ശർമ്മയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മറുനാടന്അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഡോ. ഷാഹിദ കമാൽ സംസ്ഥാനത്തെ സ്ഥിതി വിശദീകരിച്ചത്.

കേരളത്തിലും ഗാർഹിക പീഡനങ്ങൾ വർദ്ധിക്കുന്നതായാണ് കമ്മീഷന് ലഭിക്കുന്ന ഇ-മെയിലുകളിൽ നിന്നും ഫോൺ കോളുകളിൽ നിന്നും വ്യക്തമാവുന്നത്. കുടുംബാംഗങ്ങളെല്ലാം വീടുകളിൽ തന്നെയിരിക്കുന്ന സാഹചര്യത്തിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും കുടുംബപ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നതായും ഇ-മെയിലോ ഫോൺ നമ്പറും അറിയാവുന്നവർ കമ്മീഷന് പരാതി നൽകുന്നുണ്ടെങ്കിലും ഇതറിയാത്ത ഭൂരിപക്ഷം വരുന്നവരുടെ പരാതികൾ ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ എത്തുമെന്ന പ്രതീക്ഷിക്കുന്നതായും ഷാഹിദ കമാൽ പറഞ്ഞു.

ലോക്ക് ഡൗൺ കാലയളവിൽ കിട്ടുന്ന അവസരമുപയോഗിച്ച് കുടുംബാംഗങ്ങൾ തമ്മിൽ ഊഷ്മളമായ സ്‌നേഹബന്ധം കാത്തുസൂക്ഷിക്കാൻ വനിതാ കമ്മീഷൻ അംഗമെന്ന നിലയിൽ താൻ ആവശ്യപ്പെട്ടിരുന്നതായും എന്നാൽ നിസാരപ്രശ്‌നങ്ങളെതുടർന്നും ലോക്ക് ഡൗണുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളും കുടുംബപ്രശ്‌നങ്ങളിലേയ്ക്ക് പോകുന്നതായുംശ്രദ്ധയിൽ പ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗൺ കാലയളവിൽ പുരുഷൻന്മാർ കൂടുതൽ സമയം വീട്ടിലിരിക്കുന്ന അവസ്ഥ സംജാതമായതോടെയാണ് ഗാർഹികപീഡനനിരക്ക് കൂടിയത്. കുടുംബങ്ങളിൽ ജനാധിപത്യബോധമുണ്ടാകണമെന്ന് മുഖ്യമന്ത്രിപോലും അഭിപ്രായപ്പെട്ടത് ഇത്തരം പ്രശ്‌നങ്ങൾ മനസിലാക്കിയതു കൊണ്ടാകണം.

വീട്ടിലുണ്ടാകുന്ന നിസാര തർക്കങ്ങൾ വഷളാക്കാതെ പുരുഷന്മാർ പുറത്തേയ്ക്ക് പോകുന്ന അവസ്ഥ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മൂലം ഇല്ലാതായതും പ്രശ്‌നം രൂക്ഷമാകാനിടയാക്കിയിട്ടുണ്ട്. മൊബൈൽ ഫോണിന്റെ അമിതോപയോഗത്തെച്ചൊല്ലിയും ടെലിവിഷനിലെ ഇഷ്ടപരിപാടികൾ കാണുന്നതിനെ ച്ചൊല്ലിയുമുള്ള തർക്കങ്ങളാണ് വലിയ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ കൗൺസിലിങ് അത്യാന്താപേക്ഷിതമാണ് . എന്ത് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ക്രൂരമായ പീഡനങ്ങൾ അനുഭവിയ്‌ക്കേണ്ടിവരുന്ന അവസ്ഥയിലാണെങ്കിൽ സ്ത്രീകൾക്ക് പൊലിസിനെ സമീപിക്കാമെന്നും ഇത്തരം സംഭവങ്ങളിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് പൊലിസിന്നിർദ്ദേശം നൽകിയതായും ഷാഹിദ കമാൽ വെളിപ്പെടുത്തി.

പരമാവധി പ്രശ്‌നങ്ങളും ഫോൺ മുഖേന പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. മദ്യം ലഭിക്കാത്തതുമൂലമുണ്ടാകുന്ന അസ്വസ്ഥതയെത്തുടർന്ന് ഉടലെടുക്കുന്ന പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം ആ വ്യക്തിക്ക് മദ്യം നൽകുക എന്നതല്ല, ഇത്തരം ആൾക്കാർക്ക് മികച്ച ചികിത്സ നൽകി അവരെ മികച്ച കുടുംബജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാവശ്യമായ നടപടികളാണ് വേണ്ടത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചശേഷം സംസ്ഥാന വനിതാ കമ്മീഷന്റെ ഇമെയിലിലേയ്ക്ക് ഇരുപത്തിനാല് പരാതികളാണ് എത്തിയിട്ടുള്ളത്. മുൻപത്തെക്കാൾ ലോക്ക് ഡൗൺ കാലയളവിൽ ഗാർഹിക പീഡനങ്ങൾ വർദ്ധിച്ചതായാണ് കമ്മീഷന്റെ വിലയിരുത്തൽ .

കുടുംബപ്രശ്‌നങ്ങൾ കുടുംബത്തിനുള്ളിൽത്തന്നെ പരിഹരിക്കാനുള്ള സാഹചര്യം ലോക്ക് ഡൗൺ മൂലം നഷ്ടമായിരിക്കുകയാണ്. പ്രശ്‌നങ്ങൾക്ക് മധ്യസ്ഥം വഹിക്കാൻ യാത്രാനിയന്ത്രണം മൂലം ബന്ധുക്കൾക്ക് സാധിക്കാത്ത അവസ്ഥയാണ് . അതും പ്രശ്‌നങ്ങൾ രൂക്ഷമാകാൻ ഇടയാക്കിയിട്ടുണ്ടെന്നും നമ്മുടെ നാട് നേരിടുന്ന പ്രധാന വെല്ലുവിളി കൊറോണയാണ് , അതിനാൽ ക്ഷമയോടും സമാധാനത്തോടും കുടുംബജീവിതം നയിക്കാൻ എല്ലാവരും തയ്യാറാകണമെന്നും വനിതാകമ്മീഷൻ അംഗം ഡോ. ഷാഹിദ കമാൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP