Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രണബ് മുഖർജിക്കും ഭൂപൻ ഹസാരികയ്ക്കും നാനാജി ദേശ്മുഖിനും ഭാരതരത്‌ന; നാനാജി ദേശ്മുഖിനും ഭൂപൻ ഹസാരികയ്ക്കും ഭാരതരത്‌ന സമ്മാനിക്കുന്നത് മരണാനന്തര ബഹുമതിയായി

പ്രണബ് മുഖർജിക്കും ഭൂപൻ ഹസാരികയ്ക്കും നാനാജി ദേശ്മുഖിനും ഭാരതരത്‌ന; നാനാജി ദേശ്മുഖിനും ഭൂപൻ ഹസാരികയ്ക്കും ഭാരതരത്‌ന സമ്മാനിക്കുന്നത് മരണാനന്തര ബഹുമതിയായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ഭാരത രത്‌ന. സംഗീതജ്ഞൻ ഭൂപൻ ഹസാരികയും സാമൂഹ്യ പരിഷ്‌കർത്താവ് നാനാജി ദേശ്മുഖും ഭാരതരത്‌നയ്ക്ക് അർഹരായി. ഇരുവർക്കും മരണാനന്തര ബഹുമതിയായാണ് ഭാരത രത്‌ന സമ്മാനിക്കുന്നത്. രാഷ്ട്രപതി ഭവനാണ് ഇക്കാര്യം അറിയിച്ചത്.

ഭാരതരത്ന നേടിയതിൽ പ്രണബ് മുഖർജിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. നമ്മുടെ കാലഘട്ടത്തിലെ അസാമാന്യനായ രാഷ്ട്രതന്ത്രജ്ഞനാണ് പ്രണബ് മുഖർജിയെന്ന് അദ്ദേഹം പറഞ്ഞു. പതിമൂന്നാമത് രാഷ്ട്രപതിയാണ് പ്രണബ് കുമാർ മുഖർജി. 1935 ഡിസംബർ 11 ലെ പശ്ചിമബംഗാളിലെ ബീർഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് ജനനം. കേന്ദ്രമന്ത്രി സഭയിൽ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു. പതിനാലാം ലോകസഭയിലെ വിദേശകാര്യ മന്ത്രിയായിരുന്നു. പതിനഞ്ചാം ലോകസഭയിലെ അംഗവുമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം പശ്ചിമബംഗാളിലെ ജാംഗിപ്പൂർ ലോക്‌സഭാമണ്ഡലത്തിൽ നിന്നുമാണ് ലോകസഭാംഗമായത്

പശ്ചിമ ബംഗാളിൽ നിന്ന് ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബിനു സ്വന്തം.
1969ൽ ആദ്യമായി രാജ്യസഭാംഗമായി. 1977ൽ മികച്ച പാർലമെന്റേറിയനുള്ള പുരസ്‌കാരം. 2004ൽ ലോക്‌സഭയിലെത്തി. 2008ൽ പത്മവിഭൂഷൺ ബഹുമതി. എഡിബിയുടെ ബോർഡ് ഓഫ് ഗവർണൻസ് ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. ബിയോണ്ട് സർവൈവൽ, എമർജിങ് ഡൈമൻഷൻസ് ഓഫ് ഇന്ത്യൻ ഇക്കണോമി, ചാലഞ്ച് ബിഫോർ ദ് നാഷൻ/സാഗ ഓഫ് സ്ട്രഗ്ൾ ആൻഡ് സാക്രിഫൈസ് തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ഭാരതത്തിലെ ആദ്യ ഗ്രാമീണ സർവകലാശാലയുടെ സ്ഥാപകനാണ് ആർ.എസ്.എസ് പ്രചാരകനായിരുന്ന നാനാജി ദേശ്മുഖ് . ദീനദയാൽ ഗവേഷണകേന്ദ്രം സ്ഥാപിച്ചതും അദ്ദേഹമാണ്. ആചാര്യ വിനോബ ഭാവെയുടെ ഭൂദാന പ്രസ്ഥാനവുമായി അടുത്ത് സഹകരിച്ചിട്ടുണ്ട് അദ്ദേഹം. ഉത്തർപ്രദേശിലെ ബൽറാം പൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

500 ൽ പരം ഗ്രാമങ്ങളുടെ ജീവിതസാഹചര്യം മാറ്റാൻ അദ്ദേഹത്തിനായി . 1999 ൽ രാഷ്ട്രം പത്മ വിഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു .വാർദ്ധക്യ സഹജമായ അസുഖം മൂലം 2010 ഫെബ്രുവരി 27 ന് നാനാജി അന്തരിച്ചു .ഭൗതിക ശരീരം അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ഗവേഷണത്തിനായി ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനു നൽകി

പ്രശസ്ത സംഗീതജ്ഞനും ഗായകനും ചലച്ചിത്രകാരനുമായ ഭൂപെൻ ഹസാരികയ്ക്ക് മരണാനന്തര ബഹുമതിയായാണ് രാഷ്ട്രം ഭാരത രത്‌ന നൽകി ആദരിക്കുന്നത്. പത്മ ശ്രീ , പത്മ ഭൂഷൺ എന്നിവ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ദാദാ സാഹേബ് ഫാൽക്കേ അവാർഡ് ജേതാവുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP